ഡൽഹി : പോക്‌സോ കേസില്‍ കുറ്റാരോപിതന് ശിക്ഷ വിധിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേസിന്റെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
ജസ്റ്റിസ് അഭയ് എസ് ഓഖ, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ണായക തീരുമാനം. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള കോടതിയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിന് ഏര്‍പ്പെട്ടെന്നായിരുന്നു കേസില്‍ പ്രതിയായ യുവാവിനെതിരെയുള്ള കുറ്റം.
സംഭവം നടക്കുന്ന സമയത്ത് യുവാവിന് 24 വയസായിരുന്നു പ്രായം. എന്നാല്‍, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനു ശേഷം ഇരുവരും വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയാണ്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.
പെണ്‍കുട്ടിയുടെ നിലവിലെ ജീവിത സാഹചര്യങ്ങള്‍ പരിശോധിക്കാനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനേയും സാമൂഹ്യ നിരീക്ഷകരേയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ കണ്ടെത്തലുകളാണ് വിധി പറയുന്നതില്‍ നിര്‍ണായകമായത്.
സമൂഹവും കുടുംബവും നീതിന്യായ വ്യവസ്ഥയും പെണ്‍കുട്ടിയോട് നീതി കാട്ടിയില്ലെന്ന നിര്‍ണായക നിരീക്ഷണവും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ''സമൂഹം പെണ്‍കുട്ടിയെ വിധിച്ചു, കുടുംബം അവളെ ഉപേക്ഷിച്ചു, നീതിന്യായ വ്യവസ്ഥ അവളെ തോല്‍പ്പിച്ചു' എന്നാണ് കോടതി പരാമര്‍ശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
