ന്യൂഡല്‍ഹി: നടന്‍ വിജയിയുടെ റാലില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി നടപടികളില്‍ സംശയം ഉന്നയിച്ച് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയില്‍ 'തെറ്റായി എന്തോ സംഭവിക്കുന്നു'എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ കെ.ജെ മഹേശ്വരി, വിജയ് ബിഷ്‌ണോയി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
കോടതി കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിലും വാദം കേള്‍ക്കുന്നതിലും പാലിക്കുന്ന നിയമ നടപടിക്രമങ്ങള്‍ സംബന്ധിച്ചാണ് സുപ്രീം കോടതി സംശയമുന്നയിച്ചത്. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷി ചേര്‍ത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ടിവികെ റാലിയില്‍ ഉണ്ടായ ദുരന്തം പ്രത്യേകാന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ടിവികെ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ചെന്നൈ ബെഞ്ചിന്റെ ഭാഗത്ത് നിന്നുള്ള അനൗചിത്വം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയും ഉത്തരവ് പുറപ്പെടുവിച്ച രീതിയേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
