"പറഞ്ഞതെല്ലാം നുണ, മാപ്പ് പറയാൻ ആഗ്രഹിക്കുന്നു"; ധർമസ്ഥല കേസിൽ വെളിപ്പെടുത്തലുമായി സുജാത ഭട്ട്

OCTOBER 7, 2025, 8:44 AM

ബെംഗളൂരു: രാജ്യവ്യാവച ചർച്ചയ്ക്ക് കാരണമായി ധർമസ്ഥല കേസിൽ വെളിപ്പെടുത്തലുമായി സുജാത ഭട്ട്. തനിക്ക് തെറ്റുപറ്റിയെന്നും, ചില യൂട്യൂബർമാരുടെ സമ്മർദത്തിന് വഴങ്ങിയാണ് നുണ പറയേണ്ടി വന്നതെന്നും സുജാത ഭട്ട് പറഞ്ഞു. ധർമസ്ഥലയിലെത്തി മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് റഷ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുജാത ഭട്ട് പ്രതികരിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ, അത് തിരികെ ലഭിക്കാനായാണ് കള്ളം പറഞ്ഞതെന്നായിരുന്നു സുജാതയുടെ പ്രസ്താവന.

2003-ൽ ധർമസ്ഥലയിൽ പോയതിന് ശേഷം തൻ്റെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന് സുജാത ഭട്ട് അവകാശവാദമുന്നയിച്ചിരുന്നു. പിന്നീട് തൻ്റെ വാദം കള്ളമാണെന്നും, പരാതി വ്യാജമാണെന്നും തനിക്ക് പെൺമക്കളില്ലെന്നും അവർ തിരുത്തി പറഞ്ഞു.തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അവർ അന്ന് പറഞ്ഞത്. സുജാതയുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അന്വേഷണസംഘത്തിന് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

vachakam
vachakam
vachakam

1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയതാണ് വിവാദങ്ങളുടെ തുടക്കം. അതിന് പിന്നാലെയാണ്‌ മെഡിക്കല്‍ വിദ്യാര്‍ഥിയായ തന്റെ മകളെ ധര്‍മസ്ഥലയില്‍ 2003-ല്‍ കാണതായെന്ന ആരോപണവുമായി സുജാത ഭട്ട് രംഗത്ത് വന്നത്.

എന്നാല്‍, കേസന്വേഷണം മുന്നോട്ട് പോയപ്പോള്‍ തെളിവുകളെല്ലാം വാദികള്‍ക്ക് എതിരായി. ഇതോടെ താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് സുജാത ഭട്ട് വെളിപ്പെടുത്തി. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam