ബംഗളൂരുവിലെ കോളജിന്റെ ആറാംനിലയില്‍ നിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കിയാതായി റിപ്പോർട്ട്. ഹൊസ റോഡിലെ പി.ഇ.എസ് കോളജിലെ ബി.ബി.എ ഒന്നാംവർഷ വിദ്യാർഥി ഹൊങ്ങസാന്ദ്ര രാഘവേന്ദ്ര ലേഔട്ട് സ്വദേശി കെ.വിഗ്നേഷ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് എൻജിനീയറിങ് ബ്ലോക്കിലെ ആറാം നിലയില്‍നിന്നാണ് വിദ്യാർഥി ചാടിയത്. രാവിലെ 11ഓടെ കോളജില്‍ പോയ വിഗ്നേഷ് 4.30 വരെ കൂട്ടുകാർക്കൊപ്പമുണ്ടായിരുന്നു. വൈകീട്ട് ആറോടെയാണ് വിഗ്നേഷ് ആറാം നിലയിൽ നിന്നും ചാടിയത്.
അതേസമയം അതേസമയം കുട്ടി ജീവനൊടുക്കാൻ ഉണ്ടായ കാരണമറിയില്ലെന്നും രക്ഷിതാക്കളില്‍ നിന്നും കോളജ് അധികൃതരില്‍നിന്നും മൊഴിയെടുത്തതായും സീത്ത് ഈസ്റ്റ് ഡിവിഷൻ ഡി.സി.പി സി.കെ. ബാബ പറഞ്ഞു. പരപ്പന അഗ്രഹാര പൊലീസ് സംഭവത്തിൽ കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്