തനക്പൂർ: യുപിയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി റിപ്പോർട്ട്. തനക്പൂർ-ബറേലി പാതയിൽ ട്രാക്കിൽ ഇരുമ്പ് ദണ്ഡം അടക്കം സ്ഥാപിച്ചാണ് അട്ടിമറിശ്രമം നടന്നത് എന്നാണ് ലഭിക്കുന്ന വിവരം. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിൽ ആണ് വലിയ ദുരന്തം ഒഴിവായത്.
ഉത്തർ പ്രദേശിലെ ബറേലിയിലെ ദൊഹ്ന സ്റ്റേഷന് സമീപമാണ് തനക്പൂർ ബറേലി പാസഞ്ചർ ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. ഞായറാഴ്ച രാത്രി 11.58ഓടെയാണ് സംഭവം. ട്രാക്കിൽ വച്ച ഇരുമ്പ് ദണ്ഡ് അടക്കമുള്ളവ ലോക്കോ പൈലറ്റ് കണ്ടതിനാൽ എമർജൻസി ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തുകയായിരുന്നു. കല്ലുകളും റെയിൽവേ ട്രാക്ക് സിസറുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ളവയാണ് ട്രാക്കിലുണ്ടായിരുന്നത്.
അതേസമയം ആർപിഎഫ്, പ്രാദേശിക പൊലീസ്, റെയിൽവേ എൻജിനിയർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. റെയിൽവേ എർത്തിംഗ് ലൈൻ ഇളക്കി മാറ്റിയതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മേഖലയിൽ റെയിൽവേ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്