രാമനാഥപുരം: സമുദ്ര അതിർത്തി ലംഘിച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ഇന്ന് പുലർച്ചെ രാമേശ്വരത്ത് നിന്നുള്ള അഞ്ച് മത്സ്യ തൊഴിലാളികളെയാണ് നാവികസേന പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
എസ് ഡെൻസൺ (36), ജെ മോബിൻ (24), ടി സൈമൺ (50), എം ശേഖർ എന്നിവരെയാണ് സേന അറസ്റ്റു ചെയ്‌തത്. ഇവരെ ശ്രീലങ്കൻ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൈമാറി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം തങ്കച്ചിമഠത്തിലെ മാന്തോപ്പ് സ്വദേശിയായ ജെ ജസ്റ്റിൻ (56) എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് ഇവർ സമുദ്ര അതിർത്ഥി ലംഘിച്ചതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്