'എല്ലാ നേട്ടങ്ങൾക്കും കടപ്പെട്ടിരിക്കുന്നത് റായ്ബറേലിയിലെ വോട്ടർമാരോട്'; കത്തെഴുതി സോണിയ ഗാന്ധി 

FEBRUARY 15, 2024, 2:19 PM

ഡൽഹി: രാജ്യസഭയിൽ പത്രിക സമർപ്പിച്ചതിന് പിന്നാലെ റായ്ബറേലി മണ്ഡലത്തിലെ വോട്ടർമാർക്ക്  കത്തെഴുതി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 

അടുത്ത തിരഞ്ഞെടുപ്പിൽ ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും കാരണം മത്സരിക്കില്ല. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും റായ്ബറേലിയിലെ വോട്ടർമാർ തങ്ങൾക്കൊപ്പം നിന്നെന്നും സോണിയ കത്തിൽ പറയുന്നു.

തൻ്റെ എല്ലാ നേട്ടങ്ങൾക്കും കടപ്പെട്ടിരിക്കുന്നത് റായ്ബറേലിയിലെ വോട്ടർമാരോടാണ്. ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും റായ്ബറേലി വിജയിപ്പിച്ചത് ചൂണ്ടിക്കാട്ടിയ സോണിയ തന്റെ കുടുംബത്തോടുള്ള സ്നേഹം മണ്ഡലത്തിലെ ജനങ്ങൾ തുടരും എന്നറിയാമെന്നും കത്തിൽ പറയുന്നു. 

vachakam
vachakam
vachakam

ഇന്നലെയാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പത്രിക നൽകിയത്. രാജസ്ഥാനിൽ നിന്നാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. 25 വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

അതേസമയം റായ്ബറേലിയിൽ സോണിയ ഗാന്ധി മത്സരിക്കാത്ത സാഹചര്യത്തിൽ ഇവിടെ പ്രിയങ്ക ഗാന്ധി മത്സരിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam