അമൃത്‌സര്‍: സോഷ്യല്‍ മീഡിയാ താരം കമല്‍ കൗറിനെ മരിച്ച നിലയില്‍ കണ്ടെത്തിയാതായി റിപ്പോർട്ട്. പഞ്ചാബിലെ ബട്ടിന്‍ഡയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ബട്ടിന്‍ഡയിലെ ആദേശ് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം മറ്റെവിടെ നിന്നെങ്കിലും കൊലപാതകം നടത്തി കാറില്‍ മൃതദേഹം കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ആണ് പൊലീസിനെ വിവരമറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 3.83 ലക്ഷം ഫോളോവേഴ്‌സുള്ള താരമാണ് കമല്‍ കൗര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്