ന്യൂഡല്‍ഹി: കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ നീട്ടി. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18 വരെയാണ് നീട്ടിയത്. ഡിസംബര്‍ 23 ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.
സുപ്രീം കോടതി കേരളത്തിന്റെ ആവശ്യം പരിഗണിച്ച് തിയതി നീട്ടുന്ന കാര്യം പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 2026 ജനുവരി 22 വരെ പരാതികള്‍ നല്‍കാം. കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്. കേരളത്തിലെ എസ്ഐആര്‍ നടപടി മാത്രമാണ് നീട്ടി വെച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
