ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം. എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്താന്‍ സമിതി ശുപാര്‍ശ ചെയ്യും.
ഒറ്റത്തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും ഗുണകരമാണെന്ന് സമിതി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
2029 ല്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണയായി നടത്താന്‍ സമിതി നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളം ഉള്‍പ്പെടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടു ചുരുക്കാനും സമിതി ശുപാര്‍ശ ചെയ്യും.
രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്രമന്ത്രി അമിത് ഷാ, അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ് എന്നിവരുൾപ്പെടെ എട്ട് അംഗങ്ങളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്