ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന് ഡി.കെ ശിവകുമാർ; മെയ് 4ന് ശേഷം കർണാടകയില്‍ നേതൃമാറ്റം? 

APRIL 26, 2026, 4:58 AM

ബെംഗളൂരു: കർണാടകയിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.

മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡൽഹി സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അനുയോജ്യമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും ശിവകുമാർ പറഞ്ഞു.

vachakam
vachakam
vachakam

നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും കർണാടകയിലെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും മെയ് 4ന് പുറത്തുവരും. ഇതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയും നേതൃമാറ്റവും ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam