ഗുജറാത്ത്  തീരത്ത് ചരക്ക്  കപ്പലിന്  തീപിടിച്ചു 

SEPTEMBER 22, 2025, 2:55 AM

പോർബന്ദർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. പോ‍ർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തിങ്കളാഴ്ച തീ പിടിച്ചത്. 

അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടർന്നത്. 

തീയണയ്ക്കാൻ ശ്രമം തുടരുന്നു. ജാംനഗർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആ‍ർഎം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. 

vachakam
vachakam
vachakam

 കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൊമാലിയയിലെ ബൊസാസോയിലേക്കുള്ളതായിരുന്നു കപ്പൽ. 

 തീ അണച്ചതിനുശേഷം മാത്രമേ കപ്പലിൽ ഇനി ആരെങ്കിലും ഉണ്ടോ എന്ന് വ്യക്തമാകൂ. 950 ടൺ അരിയും നൂറ് ടൺ പഞ്ചസാരയുമാണ് കപ്പലിലുണ്ടായിരുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam