ബംഗളൂരു: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘത്തിന്‍റെ മുഖ്യസൂത്രധാര ഷമാ പർവീണിനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 30 വയസുകാരിയായ ഷമാ പർവീണിനെ കർണാടകയിൽ നിന്നാണ് പിടി കൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സംഘത്തിന്‍റെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നത് പർവീൺ ആണെന്നും, കർണാടകയിൽ നിന്ന് ഓപ്പറേഷനുകൾ ഏകോപിപ്പിച്ചിരുന്നത് ഇവരാണെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ജൂലൈ 23ന് ഗുജറാത്ത്, ദില്ലി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 20 നും 25 നും ഇടയിൽ പ്രായമുള്ള നാല് ഭീകരവാദികളെ പിടികൂടിയതിന് പിന്നാലെയാണ് ഷമയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മുഹമ്മദ് ഫർദീൻ, സൈഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫായിഖ് എന്നിവരാണ് നേരത്തെ പിടിയിലായത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴി ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നതായും ഇന്ത്യയിലുടനീളം പ്രമുഖ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്