ന്യൂഡൽഹി: ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമത്തെ അതിജീവിച്ച രേഖ പത്രയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ബസിർഹട്ട് മണ്ഡലത്തിൽനിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായ രേഖയെ ‘ശക്തി സ്വരൂപ’യെന്നാണു മോദി സംബോധന ചെയ്തത്.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളെക്കുറിച്ചും തൃണമൂൽ കോൺഗ്രസ് നേതാക്കളിൽനിന്നു ദ്വീപു നിവാസികൾക്ക് ഏൽക്കേണ്ടിവന്ന പീഡനത്തെക്കുറിച്ചും രേഖാ പത്ര പ്രധാനമന്ത്രിയോടു പറഞ്ഞു.
‘‘സന്ദേശ്ഖലിയിലെ വനിതകൾക്കു പ്രധാനമന്ത്രി ദൈവത്തെ പോലെയാണ്. ഭഗവാൻ രാമൻ കൂടെയുള്ളതു പോലെയാണു ഞങ്ങൾക്കു തോന്നുന്നത്. 2011 മുതല്‍ ഞങ്ങൾക്ക് ഇവിടെ വോട്ടു ചെയ്യാനാകുമായിരുന്നില്ല. വർഷങ്ങൾക്കുശേഷം വോട്ടുരേഖപ്പെടുത്താൻ ഞങ്ങൾക്കു ശരിയായ സുരക്ഷയൊരുക്കണം.
എന്റെ ഭർത്താവ് ചെന്നൈയിലാണു ജോലി ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇവിടുത്തെ ആളുകൾക്കു സംസ്ഥാനത്തിനകത്തു തന്നെ എന്തെങ്കിലും തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കും’’ – രേഖാ പത്ര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്