തൃണമൂൽ വിട്ട മൂന്ന് രാജ്യസഭ എംപിമാർ ബിജെപിയിൽ 

JULY 9, 2026, 9:41 AM

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.

കൊൽക്കത്ത സാൾട്ട് ലേക്കിലെ ബി.ജെ.പി ഓഫീസിൽ നടന്ന ചടങ്ങിൽ മുതിർന്ന സംസ്ഥാന നേതാക്കൾ പങ്കെടുത്തു. സമിക് ഭട്ടാചാര്യ നേതാക്കൾക്ക് ബി.ജെ.പി പതാക നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ദേവ്, റേ, ബരായിക് എന്നിവർ രാജ്യസഭാ അംഗത്വവും തൃണമൂൽ കോൺഗ്രസ് പാർ അംഗത്വവും രാജിവെച്ചത്.

vachakam
vachakam
vachakam

രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച സുസ്മിത ദേവ് ബിജെപിയിൽ ചേരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എംപി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി സുസ്മിത ചർച്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് മുൻ ലോക്സഭാംഗമായിരുന്നു സുസ്മിത. 2019ലെ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കോൺഗ്രസ് വിട്ട സുസ്മിത, 2021-ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നേരത്തെ ടിഎംസിയുടെ 28 ലോക്‌സഭാ എംപിമാരിൽ 20 പേർ എൻഡിഎയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ സ്‌പീക്കർ ഓം ബിർളയ്‌ക്ക്‌ കത്തുനൽകിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam