പാറ്റ്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഹാറിൽ ബി.ജെ.പിക്ക് തിരിച്ചടി. അലിനഗർ മണ്ഡലത്തിലെ എംഎൽഎ മിശ്രിലാൽ യാദവ് പാർട്ടി വിട്ടു.
കടുത്ത അവഗണന നേരിട്ടതിനാലാണ് ബിജെപി വിടുന്നതെന്ന് മിശ്രിലാൽ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളോട് പാർട്ടി നേതൃത്വത്തിന് ബഹുമാനം ഇല്ലെന്നും കടുത്ത ജനവിരുദ്ധ നയങ്ങളാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും മിശ്രിലാൽ കുറ്റപ്പെടുത്തി.
ബി.ജെ.പിക്ക് വേണ്ടി അലിനഗർ മണ്ഡലത്തിൽ നേടി കൊടുത്ത ആളാണ് താനെന്നും 2020ൽ മികച്ച ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയ്ക്ക് കുറേ വർഷങ്ങളായിട്ട് വിജയിക്കാൻ കഴിയാത്ത മണ്ഡലമായിരുന്നു അത്. എന്നിട്ടും പാർട്ടിയിൽ നിന്ന് അവഗണന മാത്രമാണ് നേരിട്ടതെന്നും മിശ്രിലാൽ പറഞ്ഞു.
നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും വൻ ഭൂരിപക്ഷത്തിൽ തന്നെ അലിനഗറിൽ നിന്ന് വിജയിക്കുമെന്നും മിശ്രിലാൽ അവകാശപ്പെട്ടു. എന്നാൽ ഏതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
