വാട്സ്ആപ്പിൽ ഗുരുതര സുരക്ഷാ പിഴവ്; മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സി

NOVEMBER 24, 2025, 9:25 PM

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.

സുരക്ഷ നടപടികൾ മറികടന്ന് ഹാക്കർമാർ മുതലെടുക്കുമെന്നാണ് പ്രധാന മുന്നറിയിപ്പ്. ലോകമെമ്പാടും നിരവധിപേരാണ് വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നത്.

ചാറ്റ് ചെയ്യാനും ചിത്രങ്ങൾ കൈമാറാനും ഉൾപ്പെടെ ഇതിനെ ആശ്രയിക്കുന്നു. വാട്സ്ആപ്പിലെ സുരക്ഷാ മുന്നറിയിപ്പുകൾ പ്രധാനമായും ആപ്പിൾ ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ്.

vachakam
vachakam
vachakam

റിച്ച് റെസ്പോണ്‍സ് മെസേജുകളുടെ അപൂര്‍ണമായ പരിശോധനയാണ് വാട്‌സ്ആപ്പിലെ സുരക്ഷാ പിഴവിന് കാരണം. ഒരു ഹാക്കര്‍ക്ക് ഈ പിഴവ് മുതലെടുത്ത് മറ്റൊരാളുടെ ഫോണില്‍ ഏതെങ്കിലും യു.ആർ.എല്ലില്‍ നിന്നുള്ള ഉള്ളടക്കം പ്രോസസ് ചെയ്യാന്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്ന് സെർട്ട്-ഇൻ സുരക്ഷാ ബുള്ളറ്റിനില്‍ പറയുന്നു. നവംബറിലെ അപ്ഡേറ്റുമായി ബന്ധപ്പെട്ട് സ്വന്തം സുരക്ഷാ വിവരങ്ങള്‍ വാട്‌സ്ആപ്പ് പുറത്തുവിട്ടിട്ടുണ്ട്.

2.25.23.73 ന് മുമ്പുള്ള iOS പതിപ്പിനുള്ള വാട്സ്ആപ്പ്, iOS പതിപ്പ് 2.25.23.82-നുള്ള WhatsApp ബിസിനസ്സ് മാക് പതിപ്പ്, 2.25.23.83-നുള്ള വാട്സ്ആപ്പ് എന്നിവയുപയോ​ഗിക്കുന്നവർ സൂക്ഷിക്കേണ്ടതായുണ്ട്. എത്രയും പെട്ടന്ന് അപ്ഡേറ്റ് ചെയ്യണമെന്നാണ്  നിർദേശം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam