കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വോട്ടിംഗ് ശതമാനം റെക്കോർഡ് നിരക്കിലേക്ക് ഉയർന്നതായി റിപ്പോർട്ട്. ഏറ്റവും ഒടുവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം 90 ശതമാനത്തിന് മുകളിലാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിൽ വോട്ടിംഗ് 90 ശതമാനം കടന്നതും ശ്രദ്ധേയമാണ്.
മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ മത്സരിക്കുന്ന ഭവാനിപൂരിൽ 85.51 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.
ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. ആകെ 1448 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ 93.19 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രണ്ടാംഘട്ടത്തിലും സമാനമായ ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
