കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടെ രണ്ടാം തവണയും പോലീസ് മേധാവിയെ മാറ്റി. ഡിജിപി രാജീവ് കുമാറിനെ മാറ്റാൻ ഇന്നലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ബംഗാൾ സർക്കാരിന് നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്നാണ് ഹോം ഗാർഡ്‌സ് ഡയറക്ടർ ജനറലായിരുന്ന വിവേക് സഹായിയെ പുതിയ പോലീസ് മേധാവിയായി നിയമിച്ചത്.
എന്നാൽ വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖർജിയെ പുതിയ പോലീസ് മേധാവിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചു. നിയമനം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് മുഖർജി നിലവിൽ ക്രൈംബ്രാഞ്ച് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഡിജിപി രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാനും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയില്‍ നിയമിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്