വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ചു; 'കാലാ ഹിരൺ' സിനിമക്കെതിരെ സൽമാൻ ഖാൻ കോടതിയിൽ

JUNE 13, 2026, 4:01 AM

ന്യൂഡൽഹി: തന്റെ വ്യക്തിത്വാവകാശങ്ങൾ ലംഘിക്കുന്നുവെന്നും പൊതുമധ്യത്തിലുള്ള തന്റെ പ്രതിച്ഛായയെയും നിലവിലുള്ള കോടതി നടപടികളെയും ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി 'കാലാ ഹിരൺ: ദ ബാറ്റിൽ ഫോർ ലെഗസി' എന്ന സിനിമക്കെതിരെ സൽമാൻ ഖാൻ ഡൽഹി ഹൈകോടതിയെ സമീപിച്ചു.

ചിത്രത്തിന്റെ നിർമാണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ട് താരം കോടതിയിൽ അടിയന്തര ഇടക്കാല സ്റ്റേ ഫയൽ ചെയ്തിട്ടുണ്ട്.സിനിമയുടെ നിർമാതാവ് അമിത് ജാനി, ജാനി ഫയർഫോക്സ് ഫിലിംസ്, സംവിധായകൻ ഭരത് ശ്രീനാഥ്, അക്ഷയ് പാണ്ഡെ എന്നിവരുൾപ്പെടെ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റുള്ളവർക്കെതിരെയാണ് സൽമാൻ ഖാൻ കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.

കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ചിത്രത്തിന്റെ പ്രൊമോഷൻ, വിതരണം, തിയറ്റർ അല്ലെങ്കിൽ ഒ.ടി.ടി റിലീസ് എന്നിവ തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.1998ലെ കുപ്രസിദ്ധമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam