ഷിംല: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരെ സന്ദർശിക്കുന്നതിനിടെ സ്വന്തം വേദന പങ്കുവെച്ചു എംപിയും നടിയുമായ കങ്കണ റണാവത്ത്.
ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള തന്റെ റസ്റ്റോറന്റിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ആണ് കങ്കണ സംസാരിച്ചത്. ഇന്നലെ തന്റെ റസ്റ്റോറന്റിന് 50 രൂപ മാത്രമാണ് വിറ്റുവരവ് ഉണ്ടായിരുന്നത്. അതേസമയം, ശമ്പളമായി 15 ലക്ഷം രൂപ നൽകുന്നുണ്ടെന്ന് കങ്കണ പറഞ്ഞു.
“എന്റെ വേദനയും ദയവായി മനസ്സിലാക്കുക. ഞാനും ഹിമാചലിലെ താമസക്കാരിയാണ്”. ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വൈകിയതിൽ ജനങ്ങൾ പ്രതിഷേധം അറിയിച്ചപ്പോൾ കങ്കണ പറഞ്ഞതിങ്ങനെയാണ്.
ഈ വർഷം ആദ്യമാണ് കങ്കണ മണാലിയിൽ "ദി മൗണ്ടൻ സ്റ്റോറി" എന്ന റെസ്റ്റോറന്റ് ആരംഭിച്ചത്. ഹിമാചൽ വിഭവങ്ങളാണ് ഇവിടെ പ്രധാനമായും വിളമ്പുന്നത്. വിനോദസഞ്ചാരത്തെ ആശ്രയിച്ച് നിൽക്കുന്ന പ്രദേശമായതിനാൽ മഴയും മണ്ണിടിച്ചിലും റെസ്റ്റോറന്‍റിന്‍റെ പ്രവർത്തനത്തെ ബാധിച്ചു എന്നാണ് കങ്കണ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്