തമിഴ്നാട്ടിൽ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മലയാളി ഉദ്യോഗസ്ഥന് മുഖ്യമന്ത്രി വിജയ്‌യുടെ ഓഫീസിൽ നിയമനം

MAY 12, 2026, 8:54 AM

ചെന്നൈ: വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണി. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ വിശ്വസ്തനായ ധനകാര്യ സെക്രട്ടറി ഉദയചന്ദ്രനെ മാറ്റി. ഉദയചന്ദ്രന് പകരം എം എ സിദ്ദിഖ്നെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു.

മുഖ്യമന്ത്രി വിജയിയുടെ ഓഫീസിലേക്ക് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ വി വിഷ്ണുവിനെയും നിയമിച്ചു. അഡീഷണൽ സെക്രട്ടറിയായാണ് നിയമനം. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വി വിഷ്ണു കൊച്ചി സ്വദേശിയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയ മുൻ ചീഫ് സെക്രട്ടറി എം മുരുഗാനന്ദംനെ റവന്യൂ കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതിന് പിന്നാലെ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു.

vachakam
vachakam
vachakam

അതേസമയം, ടാസ്മാക് എംഡിയെയും മാറ്റി. കെ. നന്ദകുമാറിനാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. വിജയിയുടെ ഡ്രൈവറും പിഎയുമായ രാജേന്ദ്രന്റെ മകനായ ആർ ശബരീനാഥൻനെ സർക്കാർ വിപ്പായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. ഇന്നലെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒപ്പിടുന്നതിന് മുൻപ് വിജയിയോട് അനുവാദം ചോദിക്കുന്ന ശബരീനാഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam