ന്യൂഡല്‍ഹി: വിദേശത്തുള്ള സ്വര്‍ണ ശേഖരം രാജ്യത്തേക്ക് തിരികെയെത്തിച്ച് ആര്‍ബിഐ. സ്വര്‍ണ വില കുതിക്കുകയും വിദേശ നാണ്യശേഖരം കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്വര്‍ണം തിരികെയെത്തിച്ചത്. ഒക്ടോബര്‍ 2025 മുതല്‍ മാര്‍ച്ച് 2026 വരെയുള്ള കാലഘട്ടത്തിലാണ് സ്വര്‍ണം തിരികെ എത്തിച്ചത്.
2025 സെപ്റ്റംബര്‍ അവസാനം 575.8 മെട്രിക് ടണ്‍ ആയിരുന്ന ആഭ്യന്തര സ്വര്‍ണ നിക്ഷേപം 2026 മാര്‍ച്ചില്‍ 680 ടണ്ണായി കൂടിയിട്ടുണ്ട്. ആറ് മാസ കാലയളവില്‍ ആര്‍ബിഐ 104 മെട്രിക് ടണ്‍ സ്വര്‍ണം രാജ്യത്തേക്ക് കൊണ്ടുവന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിലും വിദേശത്ത് സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം 290.4 മെട്രിക് ടണ്ണില്‍ നിന്ന് 197.7 മെട്രിക് ടണ്ണായി കുറഞ്ഞിട്ടുണ്ട്.
2025 സെപ്റ്റംബറില്‍ ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണശേഖരം 97.4 ബില്യണ്‍ ഡോളറായിരുന്നു. അത് മാര്‍ച്ച് 2026 ആയപ്പോഴേക്കും 115.4 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തിയിരുന്നു. മൊത്തം വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് 13.9 ശതമാനത്തില്‍ നിന്ന് 16.7 ശതമാനമായി കുതിച്ചുയര്‍ന്നു.
ഉക്രെയ്നെതിരായ യുദ്ധത്തിന് ശേഷം റഷ്യയുടെ വിദേശ രാജ്യങ്ങളിലെ ആസ്തികള്‍ വന്‍തോതില്‍ മരവിപ്പിച്ചിരുന്നു. ഇതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെ മനംമാറ്റത്തിന് പ്രേരിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് വോള്‍ട്ടില്‍ നിന്ന് ഫ്രാന്‍സിന്റെ ബാങ്ക്വെ ഡി ഫ്രാന്‍സ് 129 മെട്രിക് ടണ്‍ സ്വര്‍ണം തിരികെയെത്തിച്ചിരുന്നു. ഫ്രാന്‍സിന് പുറമേ ജര്‍മനിയും പോളണ്ടും സ്വര്‍ണം തിരികെ എത്തിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
