ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി എൻ.ഐ.എ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തല്‍.
എന്നാൽ എവിടെ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് വിവരം എൻ.ഐ.എ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അന്വേഷണ ഏജൻസികളും എൻ.ഐ.എയും സംസ്ഥാന സ്‌പെഷ്യല്‍ വിങ്ങും വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്