തമിഴ്നാട്ടിലെ കരൂരിൽ നടന്ന ദുരന്തം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. ടിവികെ പ്രസിഡന്റ് വിജയ് നടത്തിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ളതും ഗുരുതരമല്ലാത്തതുമായ പരിക്കുമായി നിരവധി പേർ ആശുപത്രികളിലാണ്. സംഭവത്തെ അപലപിച്ച് കമൽഹാസനും രജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, കരൂരിൽ നിന്ന് വരുന്ന ഓരോ വാർത്തയും ഹൃദയഭേദകമാണെന്ന് ഇരുവരും പറഞ്ഞു.
"കരൂരിൽ നടന്ന സംഭവത്തിൽ ഒട്ടേറെ നിരപരാധികളുടെ ജീവൻ പൊലിഞ്ഞെന്ന വാർത്ത ഹൃദയത്തെ നുറുക്കുകയും അത്യന്തം ദുഃഖം ഉളവാക്കുകയും ചെയ്യുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർക്ക് ആശ്വാസം ലഭിക്കട്ടെ", എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ.
"എൻ്റെ ഹൃദയം നുറുങ്ങുന്നു. കരൂരിൽ നിന്ന് വരുന്ന വാർത്ത ഞെട്ടലും സങ്കടവും നൽകുന്നതാണ്. ജനത്തിരക്കിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെട്ട നിരപരാധികളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല. അപകടത്തിൽ രക്ഷപ്പെട്ടവർക്ക് ശരിയായ ചികിത്സയും ദുരിതബാധിതർക്ക് ഉചിതമായ ആശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഞാൻ തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്", എന്നായിരുന്നു കമൽഹാസന്റെ വാക്കുകൾ.
കരൂരിലെ വേലുചാമിപുരത്ത് ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഇതിൽ 17പേര്‍ സ്ത്രീകലും 13 പേര്‍ പുരുഷന്മാരും 9പേര്‍ കുട്ടികളുമാണ്. ഒന്നര വയസുള്ളൊരു കുഞ്ഞും മരിച്ചിട്ടുണ്ട്. മരിച്ചവരിൽ 38പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നൽകി തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
