ലക്നൗ: രാഹുൽ ഗാന്ധിയെ ശ്രീരാമനായി ചിത്രീകരിച്ച് ലക്നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ്. സംഭവത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി.
വിവരമില്ലാത്തവരാണ് ഇരുവരെയും താരതമ്യം ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്ക് പറഞ്ഞു. ശ്രീരാമന്‍റെ അസ്തിത്വം അംഗീകരിക്കില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചവരാണ് കോൺഗ്രസുകാരെന്നും , രാജ്യത്തോട് മാപ്പ് പറയണമെന്നും പതക്ക് ആവശ്യപ്പെട്ടു
ദസറയോടനുബന്ധിച്ചാണ് ലഖ്‌നൗവിലെ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. രാഹുൽ ഗാന്ധിയെ അമ്പും വില്ലും പിടിച്ചിരിക്കുന്ന ശ്രീരാമനായും, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ ലക്ഷ്മണായും ചിത്രീകരിച്ചിരിക്കുന്നതായിരുന്നു ഹോർഡിംഗിൽ.
"വോട്ട് ചോർ" എന്ന വാക്കുകൾ പ്രത്യക്ഷപ്പെട്ട രാവണനെ അവർ ഒരുമിച്ച് കൊല്ലുന്നതായി കാണിച്ചിരുന്നു, മറ്റ് തലകളിൽ ഇഡി, അഴിമതി, വിലക്കയറ്റം, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ പേരുകൾ ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്