ന്യൂഡെല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതികരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യം അറിയാന്‍ രാജ്യത്തിന് അവകാശമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
'മോദി ജി, അഞ്ച് ജെറ്റുകളെക്കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുള്ള അവകാശമുണ്ട്!' ട്രംപ് അവകാശവാദം ഉന്നയിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി എക്സില്‍ എഴുതി.
വെള്ളിയാഴ്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്ക് വൈറ്റ് ഹൗസില്‍ നല്‍കിയ അത്താഴവിരുന്നിനിടെയാണ് ട്രംപ് അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് ഇവയെന്ന് വ്യക്തമാക്കിയില്ല. സംഘര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യയുമായും പാകിസ്ഥാനുമായും ഒരു വ്യാപാര കരാറും ഉണ്ടാകില്ലെന്ന തന്റെ പ്രസ്താവനയും യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു.
70 ദിവസമായി യുഎസ് പ്രസിഡന്റ് തുടര്‍ച്ചയായി നടത്തുന്ന അവകാശവാദങ്ങളെ കുറിച്ച് വര്‍ഷങ്ങളായി അദ്ദേഹത്തിന്റ സുഹൃത്തായ പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും ആവശ്യപ്പെട്ടു. ജൂലൈ 21 നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് വലിയ ആയുധമാക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്ര്‌സ്താവനകള്‍ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്