ന്യൂഡല്‍ഹി: ജാതി സെന്‍സസിനായി തയ്യാറാക്കിയ ചോദ്യാവലി റദ്ദാക്കണമെന്നാവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും.
അവ്യക്തമായ ചോദ്യം ഉള്‍പ്പെടുത്തിയത് കൊണ്ട് ജാതി സെന്‍സസിന്റെ ഗുണം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കില്ല. എസ് സി, എസ് ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളത്. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാന്‍ ഇത് ഇടയാക്കും. ഒരേ ജാതി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലും ഉപജാതികളിലും ഭാഷാ വ്യത്യാസങ്ങളോടെയും കാണപ്പെടുന്നുണ്ട്. സെന്‍സസില്‍ ഒരേ ജാതി തന്നെ വ്യത്യസ്ത പേരുകളില്‍ രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാകുമെന്നും ഖാര്‍ഗേയും രാഹുലും കത്തില്‍ വ്യക്തമാക്കുന്നു.
നിലവിലെ രൂപത്തില്‍ നടക്കുന്ന ജാതി സെന്‍സസ് അംഗീകരിക്കുന്നില്ലെന്നും, തെലങ്കാനയിലും ബിഹാറിലും നടത്തിയ ജാതി സര്‍വേകളെ മാതൃകയാക്കണമെന്നും ഖാര്‍ഗേയും രാഹുലും കത്തില്‍ ആവശ്യപ്പെടുന്നു.ജാതി കണക്കെടുപ്പ് ശരിയായി നടത്തിയാല്‍ മാത്രമേ വിവിധ ജാതികളുടെ അംഗബലവും സാമൂഹിക-സാമ്പത്തിക നിലയും കൃത്യമായി വിലയിരുത്താന്‍ കഴിയൂ എന്നും കത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
