എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പരാതിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കേണ്ടതില്ല: സുപ്രീം കോടതി

SEPTEMBER 11, 2025, 3:21 AM

ഡൽഹി: എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ തന്നെ പരാതിയുടെ സത്യസന്ധതയോ വിശ്വാസ്യതയോ പൊലീസ് പരിശോധിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി. വരാലെയും ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരി​ഗണിച്ചത്.

പ്രഥമദൃഷ്ട്യാ പരാതിയിൽ കുറ്റകൃത്യം വെളിപ്പെട്ടാൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

"പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിഞ്ഞാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ്. പ്രസ്തുത വിവരങ്ങളുടെ ആധികാരികതയിലും വിശ്വാസ്യതയിലും പൊലീസ് കടക്കേണ്ടതില്ല. ആധികാരികതയോ വിശ്വാസ്യതയോ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുൻവ്യവസ്ഥയല്ല", കോടതി പറഞ്ഞു.

vachakam
vachakam
vachakam

ഡൽഹി മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിനെതിരെയുള്ള പരാതിയിലാണ് കോടതി പരാമർശം. വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപെടുത്തൽ അടക്കമുള്ള പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർേദശം നൽകിയിരുന്നു. ഇതിനെതിരെ സമർപിച്ച അപ്പിലാണ് സുപ്രീം കോടതി പരിഗണിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam