ഡല്‍ഹി: രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ക്യാമറകള്‍ ഓണായിരിക്കുമ്പോള്‍ മാത്രം നരേന്ദ്രമോദിക്ക് രക്തം തിളയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
പ്രധാനമന്ത്രി പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മോദിജീ, പൊളളയായ പ്രസംഗങ്ങള്‍ അവസാനിപ്പിക്കൂ, തീവ്രവാദത്തെക്കുറിച്ചുളള പാകിസ്ഥാന്റെ പ്രസ്താവന എന്തിനാണ് വിശ്വസിച്ചതെന്ന് ഞങ്ങളോട് പറയൂ.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മുന്നില്‍ തലകുനിച്ചുകൊണ്ട് നിങ്ങള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ചത് എന്തിനാണ്? ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? താങ്കള്‍ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടംവരുത്തി’- രാഹുല്‍ എക്‌സില്‍ കുറിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും രംഗത്തെത്തിയിരുന്നു. പൊതുറാലികളില്‍ സിനിമാ ഡയലോഗുകള്‍ പറയുന്നതിനു പകരം പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങള്‍ക്കുളള ഉത്തരം നല്‍കുകയാണ് ചെയ്യേണ്ടതെന്ന് ജയ്‌റാം രമേശ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്