വിമാനാപകടം; വിജയ് രൂപാണി ലണ്ടനിലേക്ക് തിരിച്ചത് ഭാര്യയെ കാണാനെന്ന് റിപ്പോർട്ട് 

JUNE 12, 2025, 11:06 AM

ഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഭാര്യ അഞ്ജലി രൂപാണിയെയും മകളെയും കാണാനായാണ് ലണ്ടനിലേക്ക് പുറപ്പെട്ടത് എന്ന് റിപ്പോര്‍ട്ട്. 

ഭാര്യയെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായാണ് വിജയ് രൂപാണി അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വിജയ് രൂപാണിയുൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 241 പേർ കൊല്ലപ്പെട്ടതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയർന്ന വിമാനമാണ് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam