ചെന്നൈ: കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശത്തിൽ മാപ്പ് ചോദിച്ച് രംഗത്ത്.
തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.
ഈ പരാമർശത്തിൽ കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ തമിഴ് ജനതയോട് മാപ്പ് ചോദിച്ചു. 'എന്റെ തമിഴ് സഹോദരി സഹോദരന്മാരോട്' എന്ന് അഭിസംബോധന ചെയ്യുന്ന ട്വീറ്റിലൂടെ പരാമർശത്തിൽ മാപ്പ് പറഞ്ഞത്. അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ പ്രതികരണമില്ല.
'പരാമർശങ്ങൾ പലരെയും വേദനിപ്പിച്ചു. ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾ പിൻവലിക്കുന്നു. എന്റെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തിൽ പരിശീലനം നേടിയവരെ ഉദ്ദേശിച്ചാണ്. അവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ട്.' ശോഭ കരന്ദലജെ ട്വീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്