ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരം ആക്രമിക്കപ്പെട്ടാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തിന് കാണിച്ചുകൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തി കടന്നുള്ള സൈനിക ആക്രമണം രാജ്യത്തുടനീളം പുതിയൊരു ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ചക്രവര്‍ത്തി രാജേന്ദ്ര ചോളന്‍ ഒന്നാമനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ ജന്മദിനമായ ആദി തിരുവാതിരൈ ഉത്സവമായി ആഘോഷിക്കുന്നതാണ് ഈ പരിപാടി.
ഇന്ത്യയുടെ ശത്രുക്കള്‍ക്കും ഭീകരര്‍ക്കും സുരക്ഷിത താവളമില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. ഹെലിപാഡില്‍ നിന്ന് താന്‍ 3-4 കിലോമീറ്റര്‍ ദൂരം നടന്നപ്പോള്‍ കണ്ടത് ഒരു റോഡ് ഷോയാണ്. എല്ലാവരും ഓപ്പറേഷന്‍ സിന്ദൂരിനെ പ്രശംസിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകന്‍ രാജേന്ദ്ര ചോള-ഒന്നാമന്റെയും പേരുകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായങ്ങളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടില്‍ അവര്‍ക്കായി വലിയ പ്രതിമകള്‍ നിര്‍മിക്കുമെന്നും മോദി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
