ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ട്. ഒരു ഭീകരന്‍ അറസ്റ്റിലായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി.
അതേസമയം ഓപ്പറേഷന്‍ ശിവശക്തിയുടെ ഭാഗമായി ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്നു ഭീകരരെ വധിച്ച ഓപ്പറേഷന്‍ മഹാദേവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ ശിവശക്തി. ജമ്മു കാശ്മീരിലെ പുഞ്ചില്‍ സംശാസ്പദമായി ചിലരെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ശിവശക്തി ആരംഭിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂഞ്ചില്‍ നടത്തിയ തിരച്ചിലിനിടെ ആണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്