'ചെകുത്താന്‍' വീണ്ടും വരുന്നു: ലക്ഷ്യം 5 വര്‍ഷത്തില്‍ 5 ഇരട്ടി വളര്‍ച്ച; തിരിച്ചുവരവിനൊരുങ്ങി ഒനിഡ

JULY 28, 2026, 6:22 AM

കൊല്‍ക്കത്ത: എണ്‍പതുകളിലും തൊണ്ണൂറുകളിലും 'അയല്‍ക്കാരന്റെ അസൂയ, ഉടമയുടെ അഭിമാനം' എന്ന വിഖ്യാതമായ പരസ്യ വാചകത്തിലൂടെ ഇന്ത്യക്കാരുടെ മനസ്സില്‍ ഇടംപിടിച്ച ഒനിഡ തിരിച്ചുവരവിന് ഒരുങ്ങുന്നു. ആഗോള ഇലക്ട്രോണിക്സ് ഭീമന്മാരുടെ കടന്നുകയറ്റത്തില്‍ നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിറ്റുവരവ് അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒനിഡയുടെ ഐതിഹാസിക പരസ്യ ചിഹ്നമായ 'ചെകുത്താനെ' പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങളോടെ വീണ്ടും വിപണിയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ മൂന്ന് മാസമായി രാജ്യ വ്യാപകമായി നടത്തിയ വിപണി ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 'ചെകുത്താന്‍' എന്ന ഐക്കണിനെ വീണ്ടും രംഗത്തിറക്കാന്‍ കമ്പനി തീരുമാനിച്ചത്. പഴയ തലമുറയ്ക്ക് നല്‍കുന്ന ഗൃഹാതുരത്വത്തിന് പുറമെ, പുതിയ തലമുറയിലെ ഉപഭോക്താക്കള്‍ക്കിടയിലും ഈ ബ്രാന്‍ഡ് ചിഹ്നത്തിന് വലിയ സ്വീകാര്യതയുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാലഘട്ടത്തിന് അനുയോജ്യമായ രൂപമാറ്റങ്ങളോടെയാകും 'ചെകുത്താന്‍' ഇനി പ്രചാരണങ്ങളില്‍ പ്രത്യക്ഷപ്പെടുക.

സിഇഒ ഗുഞ്ചന്‍ ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഒനിഡയുടെ നിര്‍ണായകമായ പുനസംഘടന നടക്കുന്നത്. മറ്റ് കമ്പനികള്‍ക്ക് വേണ്ടി കുറഞ്ഞ ലാഭത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന കരാര്‍ നിര്‍മാണ രീതി കമ്പനി പൂര്‍ണമായി അവസാനിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 660 കോടി രൂപ വരുമാനവും 74 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവുമാണ് കമ്പനി രേഖപ്പെടുത്തിയത്. പുതിയ തന്ത്രങ്ങളിലൂടെ അടുത്ത 12 മുതല്‍ 24 മാസത്തിനുള്ളില്‍ ബ്രേക്ക്-ഈവന്‍ കൈവരിക്കാനാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്.

ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വിതരണ ശൃംഖല 4,000 കേന്ദ്രങ്ങളില്‍ നിന്ന് 8,000 ആയി വര്‍ധിപ്പിക്കാന്‍ ഒനിഡ തീരുമാനിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫ്രാഞ്ചൈസി മാതൃകയില്‍ 100 എക്സ്‌ക്ലൂസീവ് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുകയും മെട്രോ നഗരങ്ങള്‍ക്കപ്പുറം ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുകയും ചെയ്യും.

സ്മാര്‍ട്ട് ടിവികള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിങ് മെഷീനുകള്‍ എന്നിവയിലെ വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സ്മാര്‍ട്ട് ഹോം ടെക്‌നോളജിയിലേക്കും കമ്പനി ചുവടുവെക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ വികാരം രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്ന സമയത്തുള്ള ഒനിഡയുടെ ഈ രണ്ടാം വരവ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam