ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കത്തുകള്‍ വിതരണം ചെയ്യുന്നത്. ഒപ്പം ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്റഗ്രേറ്റഡ് കോംപ്ലക്‌സായ കര്‍മ്മയോഗി ഭവന്റെ തറക്കലിടലും അദ്ദേഹം നിര്‍വഹിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും റിക്രൂട്ട്മെന്റ് നടത്തുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് റോസ്ഗാര്‍ മേള. റോസ്ഗാര്‍ മേളയുടെ 12-ാം ഘട്ടം രാജ്യത്തുടനീളം 47 സ്ഥലങ്ങളില്‍ നടക്കും. ഒരു വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കുകയാണ് റോസ്ഗര്‍ മേളയുടെ ലക്ഷ്യം. വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പ്രയാണത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തവും ഒപ്പം ശാക്തീകരണവും തൊഴില്‍മേളയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
റെയില്‍വെ, റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവോര്‍ജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ധനകാര്യ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗോത്രകാര്യ വകുപ്പ് തുടങ്ങി വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായാണ് ഒരു ലക്ഷത്തിലധികം പേര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്.
പുതിയാതായി നിയമനം ലഭിച്ചവര്‍ക്ക് കര്‍മ്മയോഗി പ്രാരംഭ് പോര്‍ട്ടലിലൂടെ 880 ലധികം ഇ-ലേണിംഗ് കോഴ്‌സുകള്‍ പഠിക്കാനും പരിശീലിക്കാനുമുള്ള അവസരവും ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്