11 വയസ്സുകാരിയെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തി; പ്രതി കുട്ടിയുടെ അമ്മാവൻ 

FEBRUARY 2, 2024, 6:49 AM

ബംഗാൾ മാൾഡയിൽ 11 വയസ്സുകാരി ക്രൂരമായി തലയറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുൻപ് കാണാതെയായ പെൺകുട്ടിയുടെ മൃതദേഹമാണ് തലയറുത്ത നിലയിൽ കണ്ടെത്തിയത്. ആംബസാറിൻ്റെ  ഗോഡൗണിൽ നിന്നും ആണ് 11 വയസുകാരിയായ സൃഷ്ടി കേശരിയുടെ മൃതദേഹവും ഛേദിക്കപ്പെട്ട തലയും കണ്ടെടുത്തത്.

കൊലപാതകത്തിൽ 11 വയസ്സുകാരിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയായ അമ്മാവൻ ജനുവരി 29 ന് വൈകുന്നേരം കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുകയും കുട്ടിയുടെ പിതാവിനോടുള്ള പഴയ വിരോധം കാരണം കുട്ടിയെ  ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മടങ്ങിയെത്തി ഇയാൾ കാണാതായ പെൺകുട്ടിയെ തിരയുന്ന സംഘത്തിൽ ചേരുക പോലും ചെയ്തു. 

vachakam
vachakam
vachakam

മരിച്ച കുട്ടിയുടെ പിതാവ് മനോജ് കെശ്രീ അന്ന് രാത്രി പോലീസിൽ പരാതി നൽകുകയും പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

അതേസമയം രോക്ഷാകുലരായ നാട്ടുകാർ പ്രതിയുടെ വീട് അടിച്ചു തകർത്തു. പിന്നീട് ജനക്കൂട്ടം രത്ബാരി മോറിൽ എത്തി ദേശീയപാത ഉപരോധിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് പോലീസിന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam