കേന്ദ്രസർക്കാർ നിരോധിച്ച അശ്ലീല ആപ്പുമായി ബന്ധമില്ല; പ്രതികരണവുമായി ഏക്താ കപൂർ

JULY 26, 2025, 4:57 AM

കഴിഞ്ഞ ദിവസമാണ് അശ്ലീല ഉള്ളടക്കമുള്ള 25 ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ടെലിവിഷൻ സീരിയൽ നിർമ്മാതാവ് ഏക്താ കപ്പൂറിന് നിരോധിച്ച ആൾട്ട് എന്ന ആപ്പുമായി ബന്ധമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഏക്താ കപൂർ.

നിർമ്മാതാവായ ഏക്താ ഈ ആരോപണം നിഷേധിച്ചു കൊണ്ട് ഒരു പ്രസ്താവനയിറക്കി. "എനിക്കും എന്റെ അമ്മ ശോഭ കപൂറിനും ആൾട്ടുമായി യാതൊരു ബന്ധവുമില്ല. 2021 ജൂണിൽ തന്നെ ആൾട്ടുമായുള്ള ഞങ്ങളുടെ ബന്ധം പിൻവലിച്ചിരുന്നു" എന്നാണ് ഏക്താ കപൂർ പ്രസ്താവനയിൽ പറഞ്ഞത്. 

'ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു മാദ്ധ്യമ സ്ഥാപനമാണ്. കൂടാതെ എൻസിഎൽടി അംഗീകരിച്ച ALT ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് ലിമിറ്റഡിന്റെ സമീപകാല സംയോജനത്തെത്തുടർന്ന് 2025 ജൂൺ 20 മുതൽ ഇത് ALTT എന്ന പേരിലാണ് പ്രവർത്തിക്കുന്നത്. മേൽ പറഞ്ഞ വസ്തുതകൾക്ക് വിരുദ്ധമായ എല്ലാ ആരോപണങ്ങളും ഞങ്ങൾ ശക്തമായി നിഷേധിക്കുകയും കൃത്യമായ വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ബാലാജി ടെലിഫിലിംസ് ലിമിറ്റഡ് കോർപ്പറേറ്റ് ഉയർന്ന നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ബാധകമായ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ട്'. എന്നും ഏക്താ കപൂർ പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam