ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെക്കാന്‍ ഒരു ലോകനേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്ക് ലോകത്തിന്റെയാകെ പിന്തുണ ലഭിച്ചു. ലോകത്തെ 193 രാജ്യങ്ങളില്‍ 3 രാജ്യങ്ങള്‍ മാത്രമാണ് പാകിസ്ഥാനെ പിന്തുണച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന്‍ ഡിജിഎംഒ ഇന്ത്യയുടെ ഡിജിഎംഒയെ വിളിച്ച് ആക്രമണം നിര്‍ത്താന്‍ കേണപേക്ഷിക്കുകയാണ് ചെയ്തത്. ഇത് പരിഗണിച്ചാണ് വെടിനിര്‍ത്തിയതെന്നും ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയത് താനാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി ഖണ്ഡിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മോദിയെ കടന്നാക്രമിച്ചിരുന്നു. പാകിസ്ഥാന്‍ വലിയ ആക്രമണത്തിനൊരുങ്ങുന്നെന്ന് മേയ് 9ന് വൈകുന്നേരം നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. അതിശക്തമായ തിരിച്ചടിയായിരിക്കും മറുപടിയെന്ന് താന്‍ വാന്‍സിനെ അറിയിച്ചെന്നും മോദി പാര്‍ലമെന്റില്‍ പറഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്ഥാന്‍ മുട്ടിലിഴഞ്ഞെന്ന് മോദി പറഞ്ഞു. പാകിസ്ഥാന്റെ എല്ലാ ആക്രമണങ്ങളെയും ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ ചെററുത്തു. ഇന്ത്യക്ക് ലോകത്തെമ്പാടും നിന്ന് പിന്തുണ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സൈനികരുടെ ധൈര്യത്തെ പിന്തുണക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും ഇനി എന്തെങ്കിലും അബദ്ധം കാട്ടിയാല്‍ പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്