പൂനെ : മഹാരാഷ്ട്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങളെ ടോളിൽ നിന്ന് ഒഴിവാക്കി. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുക എന്നതാണ് നയത്തിന്റെ മറ്റൊരു ലക്ഷ്യം. 2030 വരെ നീളുന്ന ഒരു ദീർഘകാല ഇലക്ട്രിക് വാഹന നയം മഹാരാഷ്ട്ര പ്രഖ്യാപിച്ചു.
ഇതിനായി സർക്കാർ ബജറ്റിൽ 1993 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും വർദ്ധിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.
പാസഞ്ചർ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുന്നവർക്ക് സബ്‌സിഡികൾ ഉറപ്പാക്കും. ദേശീയ പാതയിൽ 25 കിലോമീറ്റർ ഇടവിട്ട് ഒരു ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുമെന്നും ഇവി നയം പറയുന്നു.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ ഇലക്ട്രിക് കാറുകൾ, സംസ്ഥാന ഗതാഗത കോർപ്പറേഷൻ ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയുടെ വിലയിൽ 10 ശതമാനം കിഴിവ് നൽകാൻ നയം നിർദ്ദേശിക്കുന്നു.
ത്രീ വീലർ ഇലക്ട്രിക് ഗുഡ്‌സ് വാഹനങ്ങൾ, ഫോർ വീലറുകൾ, ഇലക്ട്രിക് ട്രാക്ടറുകൾ എന്നിവയുടെ വിലയിൽ 15 ശതമാനം കിഴിവ് നൽകുമെന്നും എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുമെന്നും ഇലക്ട്രിക് വാഹന നയം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്