അതിജീവിതയെ വിവാഹം കഴിച്ചാലും പോക്സോ നിലനിൽക്കും 

APRIL 30, 2025, 11:19 PM

ചെന്നൈ:   അതിജീവിതയെ വിവാഹം കഴിച്ചാലും പോക്സോ നിലനിൽക്കുമെന്ന നിർണ്ണായക വിധിയുമായി മദ്രാസ് ഹൈക്കോടതി.

പ്രായപൂർത്തിയാകാത്ത അതിജീവിതയുമായി പ്രതി പ്രണയത്തിലും തുടർന്നു വിവാഹത്തിലും എത്തിയാലും കുറ്റം നിലനി‍ൽക്കുമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന വാദം നിലനിൽക്കില്ലെന്നുമാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

 പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിനെതിരെയായി കണക്കാക്കണമെന്നും ശിക്ഷിക്കാതെ വിട്ടാൽ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി . 

vachakam
vachakam
vachakam

 പോക്സോ കേസിൽനിന്ന് 22 വയസ്സുകാരനായ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയും ഹൈക്കോടതി റദ്ദാക്കി.

അതിജീവിത ഇപ്പോൾ ഗർഭിണിയാണെന്നതു കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷം തടവും 1,000 രൂപ പിഴയുമാണ് പ്രതിയായ 22കാരന് കോടതി വിധിച്ചിരിക്കുന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam