സർവീസില്ല, യാത്രക്കാരില്ല; എന്നിട്ടും രാജ്യത്തെ മികച്ച വിമാനത്താവളമായി ഖജുരാഹോ

JULY 29, 2026, 4:39 AM

ഡൽഹി: ഒരൊറ്റ വിമാന സർവീസോ യാത്രക്കാരോ ഇല്ലാത്ത വിമാനത്താവളത്തിന് രാജ്യത്തെ മികച്ച വിമാനത്താവളമെന്ന അംഗീകാരം ലഭിച്ചത് കൗതുകമാകുന്നു. മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പുറത്തിറക്കിയ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഒന്നാം സ്ഥാനം നേടിയത്. ജൂലൈ മാസം മുതൽ ഖജുരാഹോയിൽ നിന്ന് ഒരു വിമാന സർവീസും നടത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.

വിമാനത്താവളങ്ങളുടെ ശുചിത്വം, സുരക്ഷ, ജീവനക്കാരുടെ പെരുമാറ്റം, യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, സേവനങ്ങളുടെ നിലവാരം എന്നിവ ഉൾപ്പെടെ 33 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യാത്രക്കാരിൽ നിന്ന് ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ റാങ്കിംഗ് തയ്യാറാക്കുന്നത്.

അതേസമയം, വിമാന സർവീസുകളുടെ എണ്ണം, യാത്രക്കാരുടെ തിരക്ക്, കണക്ടിവിറ്റി, ട്രാഫിക് തുടങ്ങിയ നിർണായക ഘടകങ്ങൾ ഈ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് വലിയ വിമാനത്താവളങ്ങളെ പിന്തള്ളിക്കൊണ്ട് ചെറിയ വിമാനത്താവളങ്ങൾ പട്ടികയിൽ മുൻനിരയിലെത്താൻ കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

vachakam
vachakam
vachakam

തിരക്കില്ലാത്ത അന്തരീക്ഷം, ചെറിയ ക്യൂകൾ, വേഗത്തിലുള്ള സുരക്ഷാ പരിശോധന, ബാഗേജ് കൈമാറ്റത്തിലെ സൗകര്യം, സുഖപ്രദമായ ടെർമിനൽ അനുഭവം എന്നിവയാണ് ഖജുരാഹോ വിമാനത്താവളത്തിന് മികച്ച റേറ്റിംഗ് ലഭിക്കാൻ പ്രധാന കാരണങ്ങളായി യാത്രക്കാർ ചൂണ്ടിക്കാട്ടിയത്.

വലിയ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ അനുഭവപ്പെടുന്ന തിരക്കും കാലതാമസവും ഒഴിവാക്കി സുഗമമായ യാത്രാനുഭവം നൽകുന്ന വിമാനത്താവളമായാണ് ഖജുരാഹോയെ യാത്രക്കാർ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ സ്ഥിരം സർവീസുകളില്ലാത്ത സാഹചര്യത്തിലും ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഒന്നാം സ്ഥാനത്തെത്താൻ വിമാനത്താവളത്തിന് സാധിച്ചു.

വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന മാനദണ്ഡങ്ങളെക്കുറിച്ചും റാങ്കിംഗ് രീതിയെക്കുറിച്ചും ഈ നേട്ടം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യാത്രക്കാരുടെ അനുഭവത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന നിലവിലെ വിലയിരുത്തൽ രീതിയിൽ സർവീസുകളുടെ എണ്ണവും കണക്ടിവിറ്റിയും ഉൾപ്പെടുത്തണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam