കൊല്ലം എം.പി എന്‍.കെ. പ്രേമചന്ദ്രന് മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള സന്‍സദ് മഹാരത്ന അവാര്‍ഡ്

FEBRUARY 16, 2024, 5:47 PM

ന്യൂഡല്‍ഹി: കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന് സന്‍സദ് മഹാരത്ന അവാര്‍ഡ് ലഭിച്ചതായി റിപ്പോർട്ട്. നാളെ രാവിലെ 10.30ന് ന്യൂഡല്‍ഹി ന്യുമഹാരാഷ്ട്ര സദനില്‍ ചേരുന്ന സമ്മേളനത്തിന്‍ എന്‍.കെ.പ്രേമചന്ദ്രന് അവാര്‍ഡ് സമ്മാനിക്കും എന്നാണ് പുറത്തു വരുന്ന വിവരം.

രണ്ട് തലങ്ങളിലുളള വിലയിരുത്തലിനു ശേഷമാണ് പുരസ്കാര ജേതാവിനെ നിശ്ചയിക്കുന്നത്. പി.ആര്‍.എസ്. ഡേറ്റായും സെലക്ഷന്‍ ജുറിയുടെ വിലയിരുത്തലും സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. നൂറുള്ള ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. 17-ാം ലോകസഭയുടെ ആദ്യ സമ്മേളനം മുതല്‍ നാളിതുവരെയുളള പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. 

അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സന്‍സദ് മഹാരത്ന പുരസ്കാരങ്ങള്‍ നല്‍കുന്നത്. പാര്‍ലമെന്റ്  അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിവരപട്ടികയുടെയും മികവിന്‍റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam