പാറ്റ്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പാറ്റ് ഗാന്ധി മൈതാനിയിൽ ഇന്നു രാവിലെ 11നാണു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തും. പത്താം തവണയാണ് നിതീഷ്‌കുമാർ മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ എൻ.ഡി.എ നേതാവായി നിതീഷ്‌കുമാറിനെ തെരഞ്ഞെടുത്തിരുന്നു.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും ഇന്നലെ നിതീഷ്‌കുമാറിനെ തെരഞ്ഞെടുത്തിരുന്നു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻ.ഡി.എയ്ക്കുള്ളത്.
സമ്രാട്ട് ചൗധരിയാണ് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്. ഇദ്ദേഹം ഉപമുഖ്യമന്ത്രിയാകും. വിജയ്കുമാർ സിൻഹയാണ് ബി.ജെ.പി നിയമസഭാ കക്ഷി ഉപനേതാവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
