പട്‌ന: ബിഹാറിലെ എല്ലാ സര്‍ക്കാര്‍ ജോലികളിലെയും എല്ലാ തസ്തികകളുടെയും 35 ശതമാനം സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെയാണ് സ്ത്രീ വോട്ടര്‍മാരെ മുന്നില്‍ കണ്ടുള്ള നിര്‍ണായക പ്രഖ്യാപനം.
'എല്ലാ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെയും എല്ലാ വിഭാഗങ്ങളിലേക്കും തലങ്ങളിലേക്കും നേരിട്ടുള്ള റിക്രൂട്ട്‌മെന്റില്‍ ബിഹാറിലെ യഥാര്‍ത്ഥ താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി 35% സംവരണം ഏര്‍പ്പെടുത്തും,' നിതീഷ് കുമാര്‍ പറഞ്ഞു.
എല്ലാ തലങ്ങളിലും വകുപ്പുകളിലും പൊതു സേവനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് നടപടിയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും കാര്യനിര്‍വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പട്‌നയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. ബിഹാര്‍ യുവജന കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. 'സംസ്ഥാനത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും അവരെ പരിശീലിപ്പിക്കാനും അവരെ ശാക്തീകരിക്കാനും കഴിവുള്ളവരാക്കാനും സര്‍ക്കാര്‍ ബfഹാര്‍ യുവജന കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന് ഇന്ന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു,' മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്