പെട്രോൾ, ഡീസൽ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് വലിയ ഭാവിയൊന്നുമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി.
മലിനീകരണ മുക്തമായ ഇന്ധനങ്ങളിലേക്ക് മാറുന്നതിനുള്ള ആഹ്വാനമെന്നോണമാണ് മന്ത്രിയുടെ ഈ പ്രസ്താവന. ക്ലീൻ ഇന്ധനങ്ങളിലേക്ക് ഇപ്പോൾ നടക്കുന്ന ഈ മാറ്റം പൊതുഗതാഗത മേഖലയുടെ പുരോഗതിക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് വലിയ ഭാവിയുണ്ടാകില്ല. ബയോഫ്യുവൽ സിഎൻജി, എൽഎൻജി, ഇലക്ട്രിക് പവർട്രെയിനുകൾ തുടങ്ങിയ മലിനീകരണമില്ലാത്ത ഇന്ധനങ്ങളിലുള്ള വാഹനങ്ങൾക്ക് നിർമാതാക്കൾ കൂടുതൽ പ്രാധാന്യം നൽകണം. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വോൾവോ, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ഹൈഡ്രജൻ ഫ്യുവൽ വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
