അഴിമതി, കെടുകാര്യസ്ഥത; യുപിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് ധവളപത്രം ലോക്‌സഭയില്‍

FEBRUARY 8, 2024, 7:17 PM

ഡൽഹി: യുപിഎ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. 

യുപിഎ-എൻഡിഎ സർക്കാരുകളുടെ പത്തുവർഷത്തെ താരതമ്യപ്പെടുത്തി 56 പേജുള്ള ധവളപത്രമാണ്  സഭയിൽ അവതരിപ്പിച്ചത്. ഈ ധവളപത്രത്തിന്മേലുള്ള വിശദമായ ചർച്ച നാളെ ലോക്സഭയിൽ നടക്കും.

സാമ്പത്തിക പിടിപ്പുകേടും അച്ചടക്കമില്ലായ്മയും വ്യാപക അഴിമതിയും യുപിഎ കാലത്തെ മുഖമുദ്രയാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്ധവളപത്രം. കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് സജ്ജമായിരുന്ന, ആരോഗ്യകരമായ സമ്പദ് വ്യവസ്ഥയായിരുന്നു യു.പി.എ. സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ പത്തുകൊല്ലം കൊണ്ട് അതിനെ നിഷ്‌ക്രിയമാക്കിയെന്ന് ധവളപത്രം ആരോപിക്കുന്നു.

vachakam
vachakam
vachakam

യുപിഎ സര്‍ക്കാരിന്റെ കാലത്തും എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും പണം എങ്ങനെയൊക്കെയാണ് വിനിയോഗിക്കപ്പെട്ടത്. നയം എങ്ങനെയായിരിക്കും, സുതാര്യത എത്രത്തോളമായിരുന്നു എന്നെല്ലാം താരതമ്യം ചെയ്യുന്ന ധവളപത്രമാണ് സഭയില്‍ വച്ചിരിക്കുന്നത്. 

ഒരു രൂപയുടെ വിനിമയത്തില്‍ 60 പൈസയില്‍ താഴെ മാത്രം മൂല്യത്തിന്റെ പ്രയോജനമേ സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ എന്നുള്‍പ്പെടെ ധവളപത്രം പറയുന്നു.

പണമിടപാടുകള്‍ ഡിജിറ്റലാക്കിയതോടെ പദ്ധതികളുടെ മുഴുവന്‍ പ്രയോജനവും സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നുവെന്നും ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

vachakam
vachakam
vachakam

2014-ലെ കല്‍ക്കരി കുംഭകോണം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചെന്നും  ധവളപത്രത്തില്‍ പരാമർശിക്കുന്നുണ്ട്. 2012 ജൂലായില്‍ വൈദ്യുതി തടസപ്പെട്ടതിനെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇതേത്തുടര്‍ന്ന് 62 കോടി ജനങ്ങള്‍ ഇരുട്ടിലാവുകയും ദേശീയസുരക്ഷ അപകടത്തിലാവുകയും ചെയ്തു. 

2ജി സ്പെക്ട്രം അഴിമതിയെയും നയരൂപവത്കരണത്തിലെ താമസത്തെയും തുടര്‍ന്ന് ഇന്ത്യയുടെ ടെലികോം മേഖലയ്ക്ക് വിലയേറിയ പത്തുകൊല്ലം നഷ്ടമായെന്നും ധവളപത്രം വിമര്‍ശിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam