പിഎച്ച്ഡി പ്രവേശനം ഇനി നെറ്റ് സ്‌കോർ മാത്രം പരിഗണിച്ച്

MARCH 28, 2024, 12:56 PM

ന്യൂ ഡൽഹി: പിഎച്ച്ഡി പ്രവേശനം ഇനി മുതൽ നെറ്റിന്റെ മാർക്ക് മാത്രം പരിഗണിച്ച്.വിവിധ സർവകലാശാലകൾ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ പിഎച്ച്ഡിക്ക് പ്രവേശനം നൽകിയിരുന്നത്.എന്നാൽ ഇനി മുതൽ നെറ്റിന്റെ മാർക്ക് മാത്രം മാനദണ്ഡമാക്കിയാണ് പ്രവേശനം നൽകുന്നത്.

ഓരോ ഉദ്യോഗാർത്ഥിക്കും നെറ്റ് പരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ഇനി മുതൽ ശതമാനവും പ്രഖ്യാപിക്കും. ഇത് പ്രവേശന പ്രക്രിയ കൂടുതൽ സുഗമമാക്കും എന്നാണ് വിലയിരുത്തൽ.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെതാണ് ഈ പുതിയ തീരുമാനം.പിഎച്ച്ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.അതേസമയം 2024 ജൂണിൽ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് അടുത്ത ആഴ്ച മുതൽ അപേക്ഷ നൽകാം

vachakam
vachakam
vachakam

"2024-2025 അക്കാദമിക വർഷം മുതൽ, എല്ലാ സർവകലാശാലകൾക്കും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നെറ്റ് സ്കോറുകൾ മാനദണ്ഡമാക്കാം, ഇതിലൂടെ സർവകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ (എച്ച്ഇഐ) നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകളുടെ ആവശ്യകത മറികടക്കാനാകും" യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.

ENGLISH SUMMARY: New instructions for PhD admission 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam