ഗാന്ധിനഗർ : ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്വി പുതിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു.19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ 16 ബിജെപി മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.നേരത്തെ ഉണ്ടായിരുന്നവരിൽ ആറു മന്ത്രിമാരെ മാത്രമാണ് നിലനിർത്തിയത്. ഇതിൽ നാലു മന്ത്രിമാർക്കു മാത്രമാണ് പഴയ വകുപ്പുകൾ നിലനിർത്തിയത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകൾ,ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) വര്‍ധിച്ചുവരുന്ന സ്വാധീനം, സാമൂഹിക സമവാക്യങ്ങൾ എന്നിവ കണക്കിലെടുത്താണ് മന്ത്രിസഭയുടെ വികസനമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്