സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി മോദി

JUNE 13, 2025, 10:42 AM

ന്യൂഡെല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി നെതന്യാഹു പ്രധാനമന്ത്രി മോദിയോട് സംസാരിച്ചത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍ എന്നിവ ആക്രമിച്ച ഇസ്രയേല്‍ ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെയും വധിച്ചിരുന്നു. 

'ഇന്ത്യയുടെ ആശങ്കകള്‍ ഞാന്‍ പങ്കുവെക്കുകയും മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു,' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഇറാനുമായുള്ള സംഘര്‍ഷത്തിനിടെ പിന്തുണ നേടാനായി ഇസ്രായേല്‍ പ്രധാനമന്ത്രി നിരവധി ലോക നേതാക്കളുമായി സംസാരിച്ചു വരികയാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുമായും അദ്ദേഹം സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam